ബ്രഹ്മചാരി സ്വപ്നങ്ങളും ബീഡിക്കുറ്റികളുമെടുത്തു
താടിരോമത്തില്‍ കുഴച്ചു തീയിട്ടു
പച്ചയും നീലയും പുകകളെ ബലൂണുകളില്‍ നിറച്ച്
നാക്കില്‍ വില്പനയ്ക്കു വെച്ചു
പല്ലിന്റെ മൂര്ച്ചയാല്
പൊട്ടിപ്പോയ ബലൂണുകളില്‍ നിന്നു വമിച്ച
വിഷ വാതകം ശ്വസിച്ച് മോഹാലസ്യമടഞ്ഞവര്
ചെണ്ട കൊട്ടാന്‍ തുടങ്ങി
“കവല പ്രസംഗത്തിലെ കുരിശ് ഇതാ നിങ്ങളുടെ മുംബില്‍....
വരുവിന്‍... തുപ്പുവിന്‍....”
Monday, March 5, 2007
Subscribe to:
Post Comments (Atom)

1 comment:
Ivide thuppanalla pookkalidananu vannathu...!
Manoharam, Ashamsakal...!!!
Post a Comment