Monday, March 5, 2007

ഊണിനു മുംബേ ടിക്കറ്റ് എടുക്കുക

ബ്രഹ്മചാരി സ്വപ്നങ്ങളും ബീഡിക്കുറ്റികളുമെടുത്തു
താടിരോമത്തില്‍ കുഴച്ചു തീയിട്ടു
പച്ചയും നീലയും പുകകളെ ബലൂണുകളില്‍ നിറച്ച്
നാക്കില്‍ വില്പനയ്ക്കു വെച്ചു
പല്ലിന്റെ മൂര്‍ച്ചയാല്‍
പൊട്ടിപ്പോയ ബലൂണുകളില്‍ നിന്നു വമിച്ച
വിഷ വാതകം ശ്വസിച്ച് മോഹാലസ്യമടഞ്ഞവര്‍
ചെണ്ട കൊട്ടാന്‍ തുടങ്ങി
“കവല പ്രസംഗത്തിലെ കുരിശ് ഇതാ നിങ്ങളുടെ മുംബില്‍....
വരുവിന്‍... തുപ്പുവിന്‍....”